വളാഞ്ചേരി നഗരസഭ ബസ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്നു.
വളാഞ്ചേരി : നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഐ ടി മിഷൻന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം ആരംഭിച്ചു.ബസ്റ്റാന്റിന്റെ നൂറ് മീറ്റർ പരിധിയിൽ ഇനി സൗജന്യമായി ഇന്റെർനെറ്റ് ഉപയോഗിക്കാം. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിനകത്താണ് വൈഫൈ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സൗജന്യ വൈഫൈ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
രണ്ടാം ഘട്ടത്തിൽ നഗരസഭ ഓഫീസ് പരിസരത്തും വൈഫൈ സംവിധാനം നിലവിൽ വരും. നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാരാമത്ത് സ്ഥിര സമിതി അധ്യക്ഷൻ സി.അബ്ദുന്നാസർ, കൗൺസിലർമാരായ ടി.പി. അബ്ദുൾ ഗഫൂർ, ഇ.പി. മുഹമ്മദ് യഹ്യ , ടി.പി. രഘുനാഥ്, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ടി.ടി. മുഹമ്മദ് ബഷീർ, പി.എം. സുരേഷ് മാസ്റ്റർ, റിയാസ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here