HomeNewsCrimeആതവനാട് ഷെരീഫ് വധം: സുഹൃത്തിന് ജീവപര്യന്തം തടവും പിഴയും

ആതവനാട് ഷെരീഫ് വധം: സുഹൃത്തിന് ജീവപര്യന്തം തടവും പിഴയും

ആതവനാട് ഷെരീഫ് വധം: സുഹൃത്തിന് ജീവപര്യന്തം തടവും പിഴയും

ആതവനാട്: ആതവനാട് മേലേപ്പാട്ട് ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപയും കോടതി ശിക്ഷവിധിച്ചു.

ആതവനാട് മേലേപ്പാട്ട് പൊന്നാണ്ടികുളമ്പ് കോരാന്തൊടി റഷീദി(30)നെയാണ് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷംസുദ്ദീനെ കോടതി വെറുതെവിട്ടിരുന്നു.

കൊലപാതകത്തിന് ജീവപര്യന്തം തടവും 75000 രൂപ പിഴയും ആഭരണങ്ങള്‍ കവര്‍ന്നതിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കുന്ന തുക ഷെരീഫിന്റെ ആശ്രിതര്‍ക്ക് നല്കണം. മോഷ്ടിച്ച ആഭരണങ്ങള്‍ ഷെരീഫിന്റെ ഭാര്യക്ക് നല്കണം.

2008 ആഗസ്റ്റ് അഞ്ചിനാണ് ഇരുപത്തിആറുകാരനായ ഷെരീഫ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ റഷീദ് കൈക്കലായിരുന്നു. ഇത് മടക്കിച്ചോദിച്ചതിലെ വിരോധത്തില്‍ കൈകോട്ടുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ചെങ്കല്‍ ക്വാറിയില്‍ മറവുചെയ്യുകയായിരുന്നു.

ഷെരീഫിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ക്വാറിക്ക് സമീപം രാത്രിസമയങ്ങളില്‍ പ്രതി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ റഷീദ് മുങ്ങി. പാലക്കാട്ടുനിന്നാണ് പിന്നീട് ഇയാളെ പിടികൂടിയത്. 38 ദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഷെരീഫിന്റെ സഹോദരന്‍ അബൂബക്കര്‍, ഭാര്യ റസീന ജൂവലറി ഉടമ ദത്താസേഠ് എന്നിവരടക്കം 73 സാക്ഷികളാണുണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!