ചിക്കൻ ബിരിയാണിയിൽ പുഴു: വൈറ്റ് റെസ്റ്റോറന്റിൽ ആരോഗ്യവകുപ്പ് പരിശോധന
ആതവനാട്: ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പുത്തനത്താണി വൈറ്റ് ഹോട്ടലിൽ പരിശോധന നടത്തി. ഓഫീസർ ഡോ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കന്മനം മേടിപ്പാറ ഇരിങ്ങാവൂർ വളപ്പിൽ ഷറഫുദ്ദീനും നാലംഗകുടുംബവുമാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ ഭക്ഷണം കഴിക്കാനായി വൈറ്റ് റെസ്റ്റോറന്റിലെത്തിയത്. ഓർഡർ ചെയ്ത കോഴി ബിരിയാണിയിൽനിന്ന് ജീവനുള്ള പുഴുക്കളെ കണ്ടെത്തുകയായിരുന്നു. ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് കുടുംബം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൽപ്പകഞ്ചേരി പോലീസിലും ഭക്ഷ്യസുരക്ഷാവകുപ്പിലും പരാതി നൽകുകയും ചെയ്തു. ബിരിയാണിയിൽനിന്ന് സാമ്പിൾ ശേഖരിച്ച് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചു. ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകി. ഇതിനുമുൻപും ഹോട്ടലിനെതിരേ പരാതി ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here