HomeNewsEducationNewsഎം.ഇ.എസ് എജ്യു കണക്ട്; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പദ്ധതി വിഹിതം കൈമാറി

എം.ഇ.എസ് എജ്യു കണക്ട്; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പദ്ധതി വിഹിതം കൈമാറി

mes-edu-connect-irimbiliyam

എം.ഇ.എസ് എജ്യു കണക്ട്; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പദ്ധതി വിഹിതം കൈമാറി

വളാഞ്ചേരി: എം.ഇ. എസ്. യുവജന വിഭാഗം മലപ്പുറം ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യാർത്ഥം മൊബൈൽ ഡാറ്റയും കേബിൾ വാടകയും സൗജന്യമായി നൽകുന്ന എജ്യൂ കണക്ടിൻ്റെ പദ്ധതി വിഹിതം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദ് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫിറോസ്.സി.എമ്മിനും ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്തിനും കൈമാറി. വിദ്യാലയത്തിലെ 200 നിർധന വിദ്യാർത്ഥികൾക്കായി 46465 രൂപയുടെ ഫണ്ടാണ് പരിപാടിയുടെ ഭാഗമായി കൈമാറിയത്.
mes-edu-connect-irimbiliyam
കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ ഓൺലൈൻ പഠനരീതി അവലംബിക്കുമ്പോൾ ജില്ലയിലെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പഠിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾക്കൊരാശ്വാസമായാണ് എജ്യൂനെറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. പരിപാടിയിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി വി.പി.കുഞ്ഞിമുഹമ്മദ്, പ്രൊഫ.ഷാജിദ് വളാഞ്ചേരി, എം.ഇ.എസ്.യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അമീൻ.പി.ജെ,അനീഷ് മാസ്റ്റർ എം.ഇ.എസ്. യുവജന വിഭാഗം വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി കെ.പി.ഷാജഹാൻ, ട്രഷർ മുഹമ്മദ് മുനീർ.എം.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!