കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ പുനർനിർമ്മാണത്തിന് 99 ലക്ഷം അനുവദിച്ചു; പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കുന്നു
കുറ്റിപ്പുറം:കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ പുനർനിർമ്മാണത്തിന് 99 ലക്ഷം രൂപ റെയിൽവേ അനുവദിച്ചു. പുനർനിർമ്മാണപദ്ധതികൾ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കി വരുന്നതേയുള്ളു. പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന എട്ട് ഫ്ളാറ്റ്ഫോം ഷെൽറ്ററുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 12 ലക്ഷം രൂപയാണ് ഒരു ഷെൽറ്റർ നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ഫ്ളാറ്റ് ഫോം ഷെൽറ്ററുകളിലെ വൈദ്യുതി ജോലികൾക്കുള്ള ഇ ടെൻഡർ കഴിഞ്ഞ ദിവസം ക്ഷണിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ നിർത്തിയിടാൻ കൂടുതൽ സൗകര്യം ഒരുങ്ങുന്നു. റെയിൽവേസ്റ്റേഷൻ പ്രവേശനക്കവാടത്തിന്റെ കിഴക്കുഭാഗത്ത് 400 സ്ക്വയർ മീറ്ററിലാണ് പുതിയ പാർക്കിങ് ഏരിയാ നിർമ്മിക്കുന്നത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.നിലവിൽ സ്റ്റേഷന് മുൻവശത്തുള്ള പാർക്കിങ് ഏരിയായിൽ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം വളരെ കുറവാണ്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് സൗകര്യങ്ങൾ വളരെ കുറവാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here