എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന് തുടക്കമായി
എടയൂർ: ജീർണ്ണാവസ്തയിലായ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പുതിയ കാലഘട്ടത്തിന്നനുസരിച്ചു നവീകരിച്ചു പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഓൺലൈൻ സേവനങ്ങളിലൂടെ ജനസേവന കേന്ദ്രമാക്കുന്നതിന്നും പര്യാപ്തമായ നിലയിൽ പുനരുദ്ധരിക്കുന്നതിൻ്റെ ഫണ്ട് സമാഹരണം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂരിൽ നിന്നു് ചെക്ക് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടരി സി.പി.ഹംസ അദ്ധ ക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി സലീം കുരുവമ്പലം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീനാ ഇബ്രാഹിം, ജനപ്രതിനിധികളായ ആയിശാചിറ്റകത്ത്, ലുബി റഷീദ്, എ.പി.അസീസ്, കെ.ടി.നൗഷാദ്, സി.പി.മാനു, സി.മുസ്തഫ, റഊഫ് മാസ്റ്റർ, വി.പി.റിയാസ്, എം.പി.അഷ്റഫലി, എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here