പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി
മലപ്പുറം: മുസ്ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആദ്ധ്യാത്മികാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച പുലർച്ച രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അനിയന്ത്രിതമായി ജനങ്ങൾ ഒഴുകിയെത്തിയതോടെ പൊതുദർശനം അവസാനിപ്പിച്ച് ഖബറടക്കം നേരത്തെയാക്കുകയായിരുന്നു. ഏറെനേരം മൃതദേഹം വച്ചിരിക്കാൻ സാധിക്കാത്തതിനാലാണ് ഖബറടക്കം നേരത്തെയാക്കിയതെന്ന് സാദഖലി തങ്ങൾ അറിയിച്ചു.പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാര ചടങ്ങുകൾ നടന്നു. 3.15ഓടെ മലപ്പുറം ടൗൺ ഹാളിൽ ആരംഭിച്ച പൊതുദർശനം രാത്രി 12.30ഓടെ അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, വിവിധ കക്ഷി നേതാക്കൾ, സമൂഹത്തിലെ വിവിധ തുറകളിൽപെട്ട പ്രമുഖർ എന്നിവർ തങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.സമസ്ത വൈസ് പ്രസിഡന്റും ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു ഹൈദരലി തങ്ങൾ. അർബുദ രോഗബാധയെത്തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ 1.40നായിരുന്നു അന്ത്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here