ഗെയ്ൽ പൈപ് ലൈൻ: മരവട്ടത്ത് സംഘർഷം. പോലീസ് ലാത്തിവീശി
മാറാക്കര: ഗെയ്‌ൽ പാചകവാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മാറാക്കരയിൽ സംഘർഷം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞായിരുന്നു പൈപ്പ് ലൈനിനായി സർവ്വെ നടപടികൾ പൂർത്തിയായ സ്ഥലത്ത് നവീകരണ പ്രവൃത്തികൾക്കായി ഗെയ്‌ൽ കമ്പനി അധികൃതർ പോലീസ് സംരക്ഷണത്തിൽ എത്തിയത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ പദ്ധതി പ്രദേശത്തെ തെങ്ങും മറ്റ് മരങ്ങളും മുറിച്ചായിരുന്നു പ്രവൃത്തികൾ.
ഇതറിഞ്ഞ് സംഘടിച്ചെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പ്രവൃത്തികൾ തടസ്സപ്പെടുത്തുകയായി. ഇതേത്തുടർന്ന് പോലീസ് ബലപ്രയോഗം നടത്തി. നാട്ടുകാർ ചിതറിയോടുകയും മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എപി മൊയ്തീൻകുട്ടി മൂർക്കത്ത് ഹംസ മാസ്റ്റർ സമര സമിതി ചെയർമാൻ പിഎ സലാം തുടങ്ങിയവരെ കസ്റ്റഡിയിൽ എടുത്തു.
സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ പോലീസുമായി ചർച്ച നടത്തിയെങ്കിലും ഫലവത്തായില്ല. മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവരുടെ ഉത്തരവ് ലഭിക്കാതെ നടപടികൾ നിർത്തിവയ്ക്കാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു അധികൃതർ. 20 മീറ്ററിലേറെ വീതിയിൽ 100 മീറ്റർ ദ്ദുരം പൂർത്തിയാക്കി സംഘം മടങ്ങി. നാളെ പ്രവൃത്തികൾ തുടരുകയാണെങ്കിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here