ഗാന്ധി ഫിലിം ഫെസ്റ്റ് വളാഞ്ചേരി എംഇഎസ് കോളേജിൽ തുടങ്ങി
വളാഞ്ചേരി: എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വളാഞ്ചേരി എം ഇ എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന ‘ഗാന്ധി ഫിലിം ഫെസ്റ്റ് -2019″ ഇന്ന് വളാഞ്ചേരി എം ഇ എസ് സെൻട്രൽ സ്കൂളിൽ തുടക്കം കുറിച്ചു. പ്രത്യേകം സജ്ജമാക്കിയ തീയറ്ററുകളിൽ ആറോളം ഗാന്ധി സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ എം ഇ എസ് സംസ്ഥാന സെക്രട്ടറി ഡോ മുജീബ് റഹ്മാൻ നിർവഹിച്ചു. എം.ഇ.എസ് വളാഞ്ചേരി പ്രസിഡന്റ് ലത്തീഫ് ആധ്യക്ഷം വഹിച്ചു .ചടങ്ങിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു. മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രശസ്തമായ ആറോളം സിനിമകളാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഈ പരിപാടിയോടനുബന്ധിച്ച് വളാഞ്ചേരി മേഖലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉപന്യാസ മത്സരം, ക്വിസ് കോംപറ്റീഷൻ, ചിത്രരചന മത്സരം തുടങ്ങിയവ ഡോക്ടർ എൻ കെ മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി, ഡോ മൻസൂർ അലി ഗുരുക്കൾ, ഡോ മുഹമ്മദ് ഹാരിസ് കെ ടി, ബഷീർ ബാബു എന്നിവരാണ് പരിപാടിക് നേതൃത്വം നൽകുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here