HomeNewsCrimeകഞ്ചാവ് മൊത്ത വിതരണക്കാർ കുറ്റിപ്പുറത്ത് എക്സൈസ് പിടിയിൽ

കഞ്ചാവ് മൊത്ത വിതരണക്കാർ കുറ്റിപ്പുറത്ത് എക്സൈസ് പിടിയിൽ

kuttippuram-ganja

കഞ്ചാവ് മൊത്ത വിതരണക്കാർ കുറ്റിപ്പുറത്ത് എക്സൈസ് പിടിയിൽ

കുറ്റിപ്പുറം : ആന്ധ്രപ്രദേശിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ പൊന്നാനി വെളിയംകോട് കോയ മകൻ അറഫാത്ത് (38) പൊന്നാനി ചാണ റോഡ് ഖാദർ മകൻ സലീം (30), തിരൂർ പറവണ്ണ മുസ്തഫ മകൻ സദഖ് (26) എന്നിവരാണ് കുറ്റിപ്പുറം എക്സൈസിൻ്റെ പിടിയിലായത്. മാർക്കറ്റിൽ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന 3 Kgm കഞ്ചാവ് ഇവരിൽ നിന്നും പിടികൂടിയത് .kuttippuram-excise ആന്ധയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് കടത്തികൊണ്ടിരുന്നത് . ഏകസൈസ് സംഘത്തിൻ്റെ പട്രോളിങിനിടെ കുറ്റിപ്പുറം പുഴയോരത്ത്പാലത്തിനടിയിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ ക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തിരുനാവായ പട്ടർനടക്കാവിൽ നിന്നും, കുറ്റിപ്പുറം റെയിൽവേ പരിസരത്തു നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഈ മാസം മാത്രം ആറു കേസ്സുകളിലായി 10 കിലോ കഞ്ചാവാണ് കുറ്റിപ്പുറം എക്സൈസ് പിടിച്ചെടുത്തത്.. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ പറഞ്ഞു.. പ്രിവൻറീവ് ഓഫീസർമാരായ എസ്.ജി. സുനിൽ, എ.കെ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് കുമാർ, ഹംസ, ഷിബു ശങ്കർ, മനോജൻ, ഗണേശൻ, ഷീജ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് . പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Save

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!