കുറ്റിപ്പുറത്ത‌് ഒരു കിലോ കഞ്ചാവ‌് പിടിച്ചു
കുറ്റിപ്പുറം: കെണിയൊരുക്കി കാത്തുനിന്നു, കഞ്ചാവുമായെത്തിയ പ്രതിയെ എക്സൈസ‌് പിടിച്ചു. കടത്താൻ ഉപയോഗിച്ച നാനോ കാറുമായി തിരൂർ കൂട്ടായി പടിഞ്ഞാറേക്കര ഹാരിസ് കുട്ടിയുടെ മകൻ സാദിഖാ (30)ണ‌് 1160 ഗ്രാം കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായയത‌്.
സാദിഖിന‌് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന‌് മത്സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികളാന്നെന്ന് സ്വയം പരിചയപ്പെടുത്തി എക്സൈസുകാർ ഫോൺ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു.
കിലോഗ്രാമിന് 20,000 രൂപ വിലയുറപ്പിച്ച് കഞ്ചാവ് കൊണ്ടുവന്നു. സ്വകാര്യ വാഹനത്തിൽ മഫ‌്തിയിലെത്തിയ എക്സൈസുകാരെ കണ്ട് സംശയം തോന്നിയ പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. മൂന്ന് മാസംമുമ്പ് അഞ്ച‌് കിലോ കഞ്ചാവുമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ഇയാൾ. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്.
കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫീസർമാരായ സുനിൽ, രവീന്ദ്രനാഥ്, ലതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ ഹംസ, ഷിബു ശങ്കർ, കെ പി മനോജൻ എന്നിവരാണ‌് എക്സൈസ‌് സംഘത്തിലുണ്ടായിരുന്നത‌്.വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here