HomeNewsViolenceകഞ്ചാവ്‌ മാഫിയയെ ചോദ്യം ചെയ്തതിനു ഡി.വൈ.എഫ്‌.ഐ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി

കഞ്ചാവ്‌ മാഫിയയെ ചോദ്യം ചെയ്തതിനു ഡി.വൈ.എഫ്‌.ഐ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി

ganja-plant

കഞ്ചാവ്‌ മാഫിയയെ ചോദ്യം ചെയ്തതിനു ഡി.വൈ.എഫ്‌.ഐ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി

വെങ്ങാട്‌: വെങ്ങാട്‌ ഇല്ലിക്കോട്‌ മേഖലയിൽ വ്യാപകമായി കഞ്ചാവും ലഹരി വസ്തുക്കളും വിൽപന നടത്തുന്നത്‌ ശ്രദ്ധയിൽ പെട്ടതിനാൽ ഡി.വൈ.എഫ്‌.ഐ വിഷയത്തിൽ ഇടപെടുകയും വിൽപന നടത്തുന്നു എന്നു സംശയിക്കുന്നവരോട്‌ ഇതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഡി.വൈ.എഫ്‌.ഐ വെങ്ങാട്‌ മേഖല സെക്രട്ടറി ഷറഫുദ്ദീൻ പൂളക്കലിനെ ലഹരിമാഫിയ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മേലിൽ അവരുടെ കാര്യത്തിൽ ഇടപെടരുതെന്നും ഇടപെട്ടാൽ തല കാണില്ല എന്നുമായിരുന്നു ഭീഷണി തുടർന്ന് കൊളത്തൂർ പോലീസിൽ പരാതി നൽകി.
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നു ഡി.വൈ.എഫ്‌.ഐ വെങ്ങാട്‌ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!