HomeNewsCrimeDrugകുട്ടികളത്താണിയിൽ വഴിയരികിൽ കഞ്ചാവുചെടികൾ

കുട്ടികളത്താണിയിൽ വഴിയരികിൽ കഞ്ചാവുചെടികൾ

ganja-plant

കുട്ടികളത്താണിയിൽ വഴിയരികിൽ കഞ്ചാവുചെടികൾ

പുത്തനത്താണി-തിരുനാവായ റോഡിലെ കുട്ടികളത്താണി അങ്ങാടിക്കുസമീപത്തെ റോഡരികിൽ തഴച്ചുവളർന്ന എട്ടോളം കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി.25 മുതൽ 150 സെന്റിമീറ്റർ വരെ ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. ചെടികൾക്ക് ഒരുമാസം മുതൽ നാലുമാസം വരെ പ്രായമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്. ഇവരിൽ ആരെങ്കിലുമാകാം കഞ്ചാവുതോട്ടത്തിനു പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
perfect
കഞ്ചാവുചെടി വളർത്തുന്നത് പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു ശങ്കർ, ഹംസ, മിനു രാജ്, സൂരജ് എന്നിവർ നടത്തിയ തിരച്ചിലിലാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് നൽകുന്ന സംഘങ്ങൾ പ്രദേശങ്ങളിൽ വ്യാപകമാണ്. കഴിഞ്ഞദിവസം വിദ്യാർഥികളിൽനിന്നും കൽപ്പകഞ്ചേരി പോലീസ് കഞ്ചാവ് പിടിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!