HomeNewsEnvironmentalഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ വളാഞ്ചേരി നഗരസഭാതല ഉദ്ഘാടനം നടന്നു

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ വളാഞ്ചേരി നഗരസഭാതല ഉദ്ഘാടനം നടന്നു

qr-code-valanchery

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ വളാഞ്ചേരി നഗരസഭാതല ഉദ്ഘാടനം നടന്നു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏർ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ഗാർബേജ് ആപ് ആവിഷ്കരിച്ചിട്ടുള്ളത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും നടത്തുന്നതിനായി ഹരിത മിത്ര സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ക്യൂ.ആർ കോഡ് വിടുകളിലും, സ്ഥാപനങ്ങളിലും പതിപ്പിക്കുകന്നത്. ഹരിത കർമ്മസേന, കുടുംബശ്രീ അംഗങ്ങൾ എന്നിവർ മുഖേനെ വീടുകളിൽ ക്യൂ.ആർ കോഡ് പതിപ്പിക്കുന്നതും, വിവര ശേഖരണo നടത്തുന്നതും. ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ മാരായ ആ ബിദ മൻസൂർ, ബദരിയ ടീച്ചർ, ഷാഹിന റസാഖ്, റസീന മാലിക്ക്, ഷൈലജ പി.പി എന്നിവർ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. എച്ച്.ഐ സുനിൽ കുമാർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!