നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ജൻഡർ ക്ലബിന് തുടക്കമായി
തിരുവേഗപ്പുറ: ലിംഗ സമത്വം ലിംഗ നീതി ഉറപ്പു വരുത്തുന്നതിനും തുല്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിലൂന്നിയ തലമുറയെ വാർത്തെടുക്കുവാൻ ലക്ഷമിട്ടു കുടുംബശ്രീ നടപ്പിലാക്കുന്ന ജൻഡർ ക്ലബ് *നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ബഹു തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം ടി മുഹമ്മദാലി* അവർകൾ ഉത്ഘാടനം നിർവഹിച്ചു. കല കായിക, സാംസ്‌കാരിക, പഠനം പ്രവർത്തനങ്ങളിൽ കൂടുതൽ സ്ത്രീകൾ മുഖ്യ ധാരയിലേക്ക് വരുന്നതിന് കുട്ടികളിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം അറിയിച്ചു.
പാലക്കാട് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു ആദ്യത്തെ ജൻഡർ ക്ലബ് ആണ് നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ തിരുവേഗപ്പുറ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്‌റ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജൻഡർ അവബോധം വളർത്തിയെടുക്കുന്നതിനു സർക്കാരിന്റെ ഭാഗത്തുനിന്നും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇതെന്നും, തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വരും തലമുറക്ക് കഴിയുമെന്ന് പരിപാടിയിൽ അറിയിച്ചു. ഹയർ സെക്കന്ററി അദ്ധ്യാപകൻ ബൈജു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്നേഹിത സർവീസ് പ്രൊവൈഡർ അസ്മിയ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ജൂദ് ലുയിസ്, പി ടി എ പ്രസിഡന്റ് അനിൽ മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ആശംസകൾ അറിയിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഖദീജ നസ്രിൻ നന്ദി പറഞ്ഞു. ജൻഡർ ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.ജൻഡർ ക്ലബ് ആരംഭിച്ചതിന്റെ ബോർഡ് സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here