കുടുംബശ്രീ- ജെന്റർ റിസോഴ്‌സ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
എടയൂർ: കുടുംബശ്രീ വനിതാ സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീകളും, കൗമാരക്കാരും, കുട്ടികളും അനുഭവിക്കുന്ന മാനസിക വൈകാരിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയ രീതിയിൽ പിന്തുണാ സഹായം ലഭ്യമാക്കുന്നതിനായി എടയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജെന്റർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വ്യക്തിഗത – ഗ്രൂപ്പ് കൗൺസിലിംഗ്, വിവാഹ പൂർവ്വ കൗൺസിലിംഗ്, ഫാമിലി കൗൺസിലിംഗ്, പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മോട്ടിവേഷൻ കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ സേവനങ്ങൾ ജി.ആർ.സി മുഖേന ലഭ്യമാക്കുന്നതാണ്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആർ.കെ. പ്രമീള അധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സുബ്രഹമണ്യൻ ആർ.കെ, യൂസുഫ്, കെ.കെ ശോഭന, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദേവാനന്ദ്, ജെ.എച്ച്.ഐ. എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ശ്രീമതി ഹഫ്സത്ത് കൗൺസിലിംഗ് പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ സി.ഡി.എസ് അക്കൗഡന്റ് ശ്രീമതി. ലതികാ ശിവദാസൻ നന്ദിയും പറഞ്ഞു.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതൽ 5 മണി വരെ കേന്ദ്രത്തിൽ കൗൺസിലറുടെ സേവനം ലഭ്യമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here