വളാഞ്ചേരി നഗരസഭയുടെ ജൻഡർ റിസോഴ്സ് കൗൺസിലിംങ് സെന്റർ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കീഴിയിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു. സ്രീതകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അതിക്രമങ്ങൾ പരിഹരിക്കുന്നതിന്നും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കൗൺസിലിംഗും, പ്രീമാരിറ്റൽ കൗൺസിലിങ്, അവയർനസ്സ് ക്ലാസ്സ് തുടങ്ങിയ വിവിധ സേവനങ്ങൾ ജി ആർ സി സെന്ററിൽ ലഭ്യമാണ്. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻസിങ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉൽ ഘാടനം നിർവഹിച്ചു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് , വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് റിയാസ്, മരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് , വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ഇ. പി അച്ചുതൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്നേഹിതാ സ്റ്റാഫ് പ്രമീള വിഷയാ വതരണം നടത്തി. കമ്മ്യൂണിറ്റി കൗ ൺസിലർ ഫാത്തിമ ഹെന്ന സി കെ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here