റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാം; മേയ് ഒന്നു മുതൽ ഊട്ടി-കൂനൂർ പൈതൃക തീവണ്ടിയിൽ ജനറൽ കോച്ചുകൾ
കോയമ്പത്തൂർ : ഊട്ടി പൈതൃക തീവണ്ടിയിൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന കോച്ചുകൾ തിരിച്ചുവരുന്നു. ഊട്ടിയിൽനിന്ന് കൂനൂരിലേക്ക് വൈകീട്ട് 5.30-ന് പുറപ്പെടുന്ന തീവണ്ടിയിലാണ് മേയ് ഒന്നുമുതൽ ഇത്തരം രണ്ട് കോച്ചുകൾ ഘടിപ്പിക്കുക. രാവിലെ 7.45-ന് പുറപ്പെടുന്ന കൂനൂർ-ഊട്ടി തീവണ്ടിയിലും 12.15-ന് ഊട്ടിയിൽനിന്ന് തിരിക്കുന്ന തീവണ്ടിയിലും മേയ് നാലുമുതൽ ജനറൽകോച്ചുകൾ ഉണ്ടായിരിക്കും.
ജൂൺ ഒന്നുമുതൽ ഊട്ടി-കൂനൂർ പാതയിലെ എല്ലാ തീവണ്ടിയിലും ഇത്തരം കോച്ചുകൾ ഘടിപ്പിക്കും. ഇതിൽ ഒരുകോച്ച് ഫസ്റ്റ്ക്ലാസ് ആയിരിക്കും. രണ്ടുവർഷത്തിനുശേഷമാണ് പൈതൃകതീവണ്ടിയിൽ ജനറൽകോച്ചുകൾ വരുന്നത്. സ്‌പെഷ്യൽ ട്രെയിനായി മാത്രമായിരിക്കും ഓടിക്കുക. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതയുണ്ട്.
മേട്ടുപ്പാളയം-ഊട്ടി പൈതൃക തീവണ്ടിയിൽ റിസർവേഷനില്ലാത്ത കോച്ചുകൾ എത്താൻ വൈകും. ഓഗസ്റ്റ് 16 മുതൽ ഇത്തരം ഒരുകോച്ച് ഘടിപ്പിക്കാൻ മാത്രമാണ് റെയിൽവേ അംഗീകാരം നൽകിയിട്ടുള്ളത്. മുമ്പ് രണ്ട് ജനറൽകോച്ചുകൾ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here