ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു
മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ആന്റണ്‍ ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കളിക്കാരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കന്‍ബോവര്‍. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് മറ്റുള്ളവര്‍.
പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ അവരെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 16 വര്‍ഷത്തിനു ശേഷം 1990-ല്‍ ജര്‍മനിയെ പരിശീലകനായും കിരീടത്തിലെത്തിച്ചു. 1970-കളുടെ മധ്യത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം യൂറോപ്യന്‍ കപ്പ് ഹാട്രിക്ക് ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി. ഡെര്‍ കൈസര്‍ (ചക്രവര്‍ത്തി) എന്നറിയപ്പെട്ടിരുന്ന ബെക്കന്‍ബോവറാണ് ആധുനിക ഫുട്‌ബോളിലെ സ്വീപ്പര്‍ (ലിബറോ) എന്ന പൊസിഷന്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളില്‍ ഒരാളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here