ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം
കോട്ടയ്‌ക്കൽ: ദേശീയപാത വികസനത്തിനായി കുറ്റിപ്പുറം, നടുവട്ടം, കാട്ടിപ്പരുത്തി, ആതവനാട്, കുറുമ്പത്തൂർ, മാറാക്കര, കൽപകഞ്ചേരി, പെരുമണ്ണ വില്ലേജുകളിലെ ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും. കോട്ടയ്‌ക്കൽ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്‌ടറുടെ ഓഫിസിൽ 10.30 മുതൽ ഒന്നുവരെയാണ് തെളിവെടുപ്പ്.
തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ തെളിവെടുപ്പ് ഡിസംബർ 1 മുതൽ 30 വരെ തിരൂരങ്ങാടി മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും.പൊന്നാനി താലൂക്കിലേത് ഡിസംബർ 15 മുതൽ ജനുവരി 15 വരെ പൊന്നാനി സിവിൽ സ്‌റ്റേഷനിലുള്ള ദേശീയപാതാ സ്‌ഥലമെടുപ്പ് തഹസിൽദാരുടെ ഓഫിസിൽ നടക്കും.
ഹാജരാക്കേണ്ട രേഖകൾ
ആധാരം
അടിയാധാരം
പട്ടയം (അസ്സലും പകർപ്പും)
കൈവശ സർട്ടിഫിക്കറ്റ്
2018–‘19ലെ ഭൂനികുതി രസീത്
കുടിക്കട സർട്ടിഫിക്കറ്റ്
ജപ്‌തി നടപടി ഇല്ലായെന്ന സാക്ഷ്യപത്രം
കെട്ടിടമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽനിന്നുള്ള കെട്ടിട നികുതി അടവാക്കിയ നികുതി രസീത്
ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ്
ഭൂവുടമയുടെ ആധാർ കാർഡ്
വോട്ടർ കാർഡ്
പാൻ കാർഡ്
ബാങ്ക് അക്കൗണ്ട്
ആവശ്യമുള്ള പക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ്
ഉടമയ്‌ക്കു പകരം മറ്റൊരാൾ ഹാജരാകുകയാണെങ്കിൽ റജിസ്‌ട്രേഡ് മുക്‌ത്യാർ പത്രം അഥവാ നോട്ടറി മുൻപാകെയുള്ള അധികാരപത്രം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here