HomeNewsInitiativesDonationഅര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി

അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി

thindalam-girl-wig-hair

അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി

എടയൂർ: അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി. തിണ്ടലം മുള്ളം മടക്കല്‍ മുഹമ്മദ് നജീബ് സീനത്ത് ദമ്പതികളുടെ മകള്‍ അബ റാനിമാണ് (12) മാതൃകയായത്. നീണ്ടുവളര്‍ന്ന തന്‍റെ തലമുടി ദാനം ചെയ്യണമെന്നായിരുന്നു അബയുടെ ആഗ്രഹം. കേശദാനത്തിന്‍റെ സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കിയതിലൂടെ ഒരുപാട് പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രത്യാശയെന്നും റബ പ്രതികരിച്ചു. ക്യാന്‍സര്‍ രോഗ ചികിത്സയെ തുടര്‍ന്ന് മുടി കൊഴിഞ്ഞ് പോകുന്നവര്‍ക്ക് സന്നദ്ധ സംഘടനകള്‍ സൗജന്യമായി വിഗ്ഗ് നിര്‍മിച്ചു നല്‍കാറുണ്ട്. അബയുടെ ഏറെ നാളായുള്ള ആഗ്രഹത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അനീഷ് വലിയകുന്ന് അബയുടെ കൈയ്യില്‍ നിന്നും മുടി ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!