HomeNewsArtsകളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ

കളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ

kalari

കളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ

കൊളത്തൂർ: കളരിയഭ്യാസത്തി​െൻറ പാഠങ്ങൾ സ്വായത്തമാക്കുകയാണ് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകൊടികൾ. ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. പെൺകുട്ടികളുടെ മാനസിക–ശാരീരിക ആരോഗ്യവും സമൂഹത്തിൽ നിർഭയമായി ഇടപെടാനുള്ള കഴിവും വർധിപ്പിക്കുന്നതിനാണ് പദ്ധതി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര- കലാമേള പരിശീലകരായ കലാനിലയം കൃഷ്ണകുമാർ, മനു താനൂർ, ഹരീഷ് കുരുവമ്പലം എന്നിവരെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ നിർവഹിച്ചു. ഹലീമ ഖാദർ, എബ്രഹാം പൈനാപ്പിള്ളി, ഇന്ദിര, കെ.വി. ശ്രീകല, കെ.ടി.എ. ഖാദർ, പ്രിൻസിപ്പൽ സി.വി. മുരളി, ഹെഡ്മിസ്ട്രസ് വി.സി. നിർമല, പി.കെ. അഭിലാഷ്, കെ.എൻ. നന്ദിനി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!