സംസ്ഥാന റോള്‍ പ്ലേ മത്സരത്തില്‍ തിരൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനം നേടി
തിരൂര്‍: എസ്.സി.ആര്.ടി. സംഘടിപ്പിച്ച സംസ്ഥാന റോള്‍ പ്ലേ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച
തിരൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനം നേടി. കൗമാരക്കാരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥിനികളെ വഴിതെറ്റിക്കുന്ന ക്ഷുദ്രശക്തിള്ക്കെതിരെയും സ്ത്രീകളെ ചൂഷണംചെയ്യുന്നതിനെതിരെള്ള പ്രമേയം ഇംഗ്ലീഷില്‍ അവതരിപ്പിച്ചാണ് സമ്മാനംനേടിയത്. ഇംഗ്ലീഷ് അധ്യാപകനായ ജെ. ജയറാമിന്റെ തിരക്കഥയിലും ശിക്ഷണത്തിലുമായിരുന്നു പരിശീലനം.
തിരുവന്തപുരം തൈക്കാട് ഗാന്ധി സ്മാരക നിധിയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്‍പതാംതരം വിദ്യാര്‍ഥികളായ എം. അരുണിമ, അനാമിക എസ്. നായര്‍, മാജിഷ റിസ്വാന, റഷ റിഷിന്, സ്നേഹ ശ്രീനി എന്നിവരടങ്ങിയ സംഘമാണ് ജില്ലയെ പ്രതിനിധീകരിച്ചത്. ഭിന്നശേഷിയുള്ള വിദ്യാര്ഥിനിയെക്കൂടി ഉള്‍പ്പെടുത്തി അവതരിപ്പിച്ച റോള്പ്ലേയ്ക്കാണ് അംഗീകാരം എന്നതും ശ്രദ്ധേയമായി. തുടര്‍ച്ചയായി എട്ടാം വര്‍ഷവും ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്. എസ്.സി.ആര്.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് സമ്മാനം നല്കി.
Summary: The girls from Tirur Governent girls higher secondary school won decon place in the kerala state roleplay championship
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here