ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ് എക്സാമുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ
വളാഞ്ചേരി : പത്രവായന പ്രോത്സാഹിപ്പിക്കാനും പൊതു വിജ്ഞാനം വർധിപ്പിക്കാനും ആനുകാലിക സംഭവങ്ങളെപ്പറ്റി കൂടുതൽ അറിയാനുമായി ‘ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ്’എക്സാമുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ. പദ്ധതിയുടെ ഭാഗമായി ഒരു മാസം പഠിപ്പിച്ച പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മത്സരവും, പൊതു വിജ്ഞാനം, പത്രവാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്കൂൾ തല മത്സരവും നടത്തും. രണ്ട് ഘട്ട മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഒരോ മാസവും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും ഒരു കുട്ടിക്ക് വീതം സ്കോളർഷിപ്പും, അഞ്ച് കുട്ടികൾക്ക് വീതം പ്രോത്സാഹന സമ്മാനങ്ങളും നൽകും.ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ്’ പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുകാരനും ജില്ലാ പഞ്ചായത്ത് അംഗവുമായ ബഷീർ രണ്ടത്താണി നിർവഹിച്ചു. പ്രധാനധ്യാപകൻ എം.വി. ജെയ്സൺ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ആർ.എ. ബീന സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ പി. ശിഹാബുദ്ദീൻ, വി.പി. സിമില, ഇ.എ. നിഷ, എം.എ. ലീല നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here