വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്ക്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച സെന്തിൽകുമാർ-കുമുദ ദമ്പതികളുടെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി എസ് ന് ട്രോഫിയും സ്കോളർഷിപ്പ് തുകയും വിതരണം ചെയ്തു. എട്ടാം വാർഡ് കൗൺസിലറും വളാഞ്ചേരി നഗരസഭ സ്ഥിര സമിതി അധ്യക്ഷയുമായ ദീപ്തി ഷൈലേഷ് ട്രോഫി കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം.വി. ജെയ്സൺ മാസ്റ്റർ സ്കോളർഷിപ്പ് തുക വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, സ്കൂൾ എൻ.സി.സി ഓഫീസർ പി. ശിഹാബുദ്ദീൻ മാസ്റ്റർ, ക്ലാസ് അധ്യാപകൻ കെ. രാജേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here