വളാഞ്ചേരി ജിഎംഎൽപി സ്‌കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം നിർവഹിച്ചു
വളാഞ്ചേരി : ജിഎംഎൽപി സ്‌കൂളിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌മുറിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൗൺസിലർ തസ്‌ലീമ നദീർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി. രാമകൃഷ്ണൻ, ഐഡിബിഐ വളാഞ്ചേരി ശാഖാ മാനേജർ ടോമി ആന്റണി, ബഷീർ ബാബു, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു. ഐഡിബിഐ ബാങ്ക് വളാഞ്ചേരി ശാഖയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചാണ് സ്മാർട്ട് ക്ലാസ്‌മുറി ഒരുക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here