വളാഞ്ചേരി നഗരസഭയിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ യിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ജനറൽ വിഭാഗഠ 50% സബ്സിഡി നിരക്കിലും, എസ്.സി വിഭാഗം 75% സബ്സിഡി നിരക്കിലുമാണ് പെണ്ണാട് വിതരണം ചെയ്യുന്നത്. ഗുണഭോക്ത വിഹിതം അടച്ചവർക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ബാക്കി ഉള്ള മുഴുവൻ പേർക്കും വിതരണം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായസിദ്ധീഖ് ഹാജി, തസ്ലീമ നദീർ , നൂർജഹാൻ, സുബിത രാജൻ, ശൈലജ പിലാക്കോളിൽ പറമ്പിൽ, റസീന മാലിക്ക്, ബഷീറ നൗഷാദ്, അബ്ബാസ് കെ.പി, ഉണ്ണികൃഷ്ണൻ കെ.വി ,തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here