ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. എട്ടാംവാർഡിലെ കണ്ടുവായിൽ കുഞ്ഞീമയുടെ കുടുംബത്തിനാണ് കൂടുൾപ്പെടെ അമ്പതിനായിരം രൂപയ്ക്ക് ആറ്് ആടുകളെ നൽകിയത്. ജില്ലയിൽ അറുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണംചെയ്തത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, വെറ്ററിനറി ഡോക്ടർ ഷുഹൈബ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ സി.എം. അനീസ എന്നിവർ പങ്കെടുത്തു. അമ്പതിനായിരം രൂപയ്ക്കുള്ള ആടും കൂടുമടങ്ങുന്ന ഒരു യൂണിറ്റിന് 25000 രൂപ സബ്‌സിഡിയുമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here