തീവണ്ടിയിൽവെച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി ദമ്പതിമാരെ മയക്കി 6 പവൻ കവർന്നു; സംഭവം ഇരിമ്പിളിയത്ത്
ഇരിമ്പിളിയം: യാത്രയ്ക്കിടെ തീവണ്ടിയിൽവെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവൻ സ്വർണം കവർന്നു. ഇരിമ്പിളിയം കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാൾ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുൾപ്പെടെ ആറുപവൻ സ്വർണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാൾ നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാൾ സീറ്റ് തരപ്പെടുത്തി നൽകി. തുടർന്ന് ഇവർക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികൾ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും താൻ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോൾ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോൺനമ്പരും വാങ്ങി. സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേർത്തലയിൽ ഇറങ്ങിയെന്നാണ് ചന്ദ്രൻ പറയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here