HomeNewsCrimeAssaultആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി

ആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി

arangottukara-goons

ആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി

തിരുമിറ്റക്കോട് : ആറങ്ങോട്ടുകരയിലെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലാണ് അഞ്ചുപേരുമായി പോലീസ് ആറങ്ങോട്ടുകരയിലെത്തിയത്.
arangottukara-goons
അക്രമത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി ഇവരുടെ വീടുകളിലും ഇരുമ്പുപാലത്തിനു താഴെയും പോലീസ് പരിശോധനനടത്തി. ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പി.സി. ഹരിദാസ് പറഞ്ഞു. ആറങ്ങോട്ടുകരയിൽ അക്രമം നടത്തിയവർ ലഹരിമരുന്ന്, കൊലപാതകക്കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
kmct-bus-attack
പഠനയാത്രയ്ക്കുപോയ, കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളെയും അധ്യാപകരെയുമാണ് വ്യാഴാഴ്ച വൈകീട്ട് സംഘം ആക്രമിച്ചത്. 11 കുട്ടികൾക്കും ഒരധ്യാപകനും ഗുരുതര പരിക്കേറ്റിരുന്നു. അക്രമം നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് സംഘം രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ പകർത്തിയ വീഡിയോദൃശ്യങ്ങളിൽനിന്നാണ്, അക്രമത്തിനു നേതൃത്വം നൽകിയവരെയും പിന്തുണച്ചവരെയും പോലീസ് തിരിച്ചറിഞ്ഞത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!