HomeNewsAnimalsമാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി

മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി

മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി

മാറാക്കര: മൃഗസംരക്ഷണവകുപ്പും മാറാക്കര ഗ്രാമപ്പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ ശരീഫ ബഷീർ, ഒ.പി. കുഞ്ഞിമുഹമ്മദ്, മുബഷിറ അമീർ എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ. ഷുഹൈബ്, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ അനീസ, ഫസീല തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ ഉൾപ്പെടുത്തി 50 ഗുണഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!