HomeNewsPoliticsകുറ്റാന്വേഷണ ഏജന്‍സികളെ ഗവണ്‍മെന്റ് രാഷ്ട്രീയ ആയുധമാക്കുകയാണ്-ഇ.ടി

കുറ്റാന്വേഷണ ഏജന്‍സികളെ ഗവണ്‍മെന്റ് രാഷ്ട്രീയ ആയുധമാക്കുകയാണ്-ഇ.ടി

കുറ്റാന്വേഷണ ഏജന്‍സികളെ ഗവണ്‍മെന്റ് രാഷ്ട്രീയ ആയുധമാക്കുകയാണ്-ഇ.ടി

സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികളെ ഗവണ്‍മെന്റ് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അതിന്റെ ഫലമായി ഈ ഏജന്‍സികളുടെ വിശ്വാസ്തത തന്നെ ഇടിഞ്ഞ് കൊണ്ടിരിക്കുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. സി.ബി.ഐ യെ കൂട്ടിലിട്ട തത്ത എന്നാണ് വിശേഷിപ്പിച്ചത് എങ്കില്‍ എന്‍.ഐ.എ അതിലപ്പുറമാണ്. രാഷ്ട്ര സുരക്ഷ, പരമാധികാരം, ഏകത എന്നിവക്കെതിരായ ആക്രമം തടയല്‍ എന്ന പ്രില്‍ കൊണ്ട് വന്ന നിയമങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനുള്ള ആയുധങ്ങളാണ്.

മലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ പറ്റുന്ന സഹായങ്ങളുടുക്കാന്‍ എന്‍.ഐ.എ പബ്ലിക് പ്രോസിക്യൂട്ടേറോട് ആവശ്യപ്പെട്ടതായി അവര്‍ തന്നെ പരസ്യമായി വ്യക്തമാക്കുകയുണ്ടായി. രാഷ്ട്രത്തിന് തന്നെ അത് അപമാനമാണ്. കരിനിയമങ്ങളുടെ ഫലമായി ജയിലില്‍ കഴിയുന്ന ബഹുഭൂരിപക്ഷം ആളുകളും ദളിത്-പിന്നോക്ക വിഭാഗക്കാരാണ്. 5-10 വര്‍ഷം ജയിലില്‍ കിടന്ന് നിരപരാധികളാണെന്ന് കണ്ടെത്തി അവരെ വിട്ടയക്കുമ്പോള്‍ തകരാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത വിധം അവര്‍ നശിച്ച് പോകുന്നു. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ഗവണ്‍മെന്റ് പിന്മാറണമെന്നും ഇ.ടി. ബഷീര്‍ സഭയില്‍ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!