കുറ്റിപ്പുറത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ട സർക്കാർ വാഹനം മോഷണം പോയി
കുറ്റിപ്പുറം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന കെ.എസ്.ടി.പി. ഡിവിഷൻ ഓഫീസിലെ വാഹനം മോഷണംപോയി. KL-07-BG-7660 മഹീന്ദ്ര ബൊലേറൊ ആണ് മോഷണംപോയത്.
വ്യാഴാഴ്ച തിരൂർ റോഡിലുള്ള ഓഫീസിന്റെ മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച രാവിലെ ഓഫീസിലുള്ളവർ എത്തിയപ്പോൾ വാഹനം കാണാനുണ്ടായിരുന്നില്ല. കുറ്റിപ്പുറം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here