കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്ഹൗസ് ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ. വിജയകൃഷ്ണൻ, പി. ഹരിദാസൻ, കെ. ഹരിചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, സി. രാജേഷ്, വി. ശിവകുമാർ, പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ദേവസ്വം മാനേജർ പി.കെ. രവി പൊന്നാട അണിയിച്ചു. കെ. പരമേശ്വരൻ ഉപഹാരം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here