HomeNewsMeetingപ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ

krmu-valanchery

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ

വളാഞ്ചേരി: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണമെന്ന് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. കേരളത്തിലെ പത്ര ദൃശ്യ ഡിജിറ്റൽ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരളാ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല അംഗങ്ങൾക്കുള്ള ട്രേഡ് യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടക്കാവിൽ ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി നടക്കാവിൽ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യ കാർഡിൻ്റെ വിതരണം ഐ.എം.എ.വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ഡോ.എൻ.മുഹമ്മദലി നിർവ്വഹിച്ചു.
krmu-valanchery
കെ.ആർ.എം.യു മേഖല പ്രസിഡൻ്റ് കബീർ പാണ്ടികശാല അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ഹരികുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി സൈഫുദ്ദീൻ പാടത്ത്,മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹ്മാൻ,നാസർ ഇരിമ്പിളിയം, സലാം വളാഞ്ചേരി,രാജേഷ് കാർത്തല, ഹസ്നയഹ് യ, സി.വി.റഫീഖ് എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്ക് സൗജന്യ രക്ത പരിശോധനാ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.ഹംസ കൊട്ടാരം, ലിയാഖത്ത് പൂക്കാട്ടിരി, മുഹ്സിൻ വടക്കുമുറി, കെ.പി.മുഹമ്മദ് ഷമീർ, കെ.പി.മിനി, മുഹമ്മദ് സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!