HomeNewsAgricultureവളാഞ്ചേരി നഗരസഭ ഗ്രീൻ 33 പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരി നഗരസഭ ഗ്രീൻ 33 പദ്ധതിക്ക് തുടക്കമായി

green-33-valanchery

വളാഞ്ചേരി നഗരസഭ ഗ്രീൻ 33 പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 33 ഡിവിഷനുകളിൽ ചുരുങ്ങിയത് ഒരു ഹെക്ടർ സ്ഥലത്തു പച്ചക്കറി കൃഷി വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഗ്രീൻ 33 – സമഗ്ര പച്ചക്കറി കൃഷി പദ്ധതി പ്രവർത്തനങ്ങൾ നഗരസഭ അധ്യക്ഷ സി.കെ. റുഫീന ഉദ്‌ഘാടനം ചെയ്തു. പച്ചക്കറി കൃഷി നടത്താൻ താല്പര്യമുള്ള കൂട്ടായ്മകൾ മേയ് 17 നകം വാർഡ് കൗണ്സിലർ അധ്യക്ഷനായ വാർഡ്തല സമിതികളെ സമീപിക്കാവുന്നതാണു്.
green-33-valanchery
കുടുംബശ്രീ ഗ്രൂപ്പുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, കുടുംബ കൂട്ടായ്മകൾ. അയൽപക്ക കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാവുന്നതാണു്. ഒരു ഗ്രൂപ്പിൽ ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരം ഗ്രൂപ്പുകൾക്ക് കൃഷിക്ക് ആവശ്യമായി വരുന്ന വിത്ത്, വളം, ജൈവ കീട-രോഗ നിയന്ത്രണ ഉപാധികൾ എന്നിവ കൃഷിഭവൻ വഴി വിതരണം ചെയ്യുന്നു.
green-33-valanchery
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനവും പരമാവധി ഉപയോഗപ്പെടുത്തും വിധമാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ കൗണ്സിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കൗണ്സിലർ മൂർക്കത്ത് മുസ്തഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി ഓഫീസർ മൃദുൽ വിനോദ് പദ്ധതി വിശദീകരിച്ചു സ്ഥിരംസമിതി അധ്യക്ഷന്മാർ, മറ്റ് കൗണ്സിലർമാർ, കാര്ഷികവികസന സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Summary: green 33 projects started in valanchery municipality


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!