പാo ഭാഗങ്ങൾ നേരിട്ടറിയാൻ വെണ്ടല്ലൂർ വി.പി.എ.യു.പി.സ്കൂളിലെ ഹരിതസേന
പാo ഭാഗങ്ങളിലെ കൃഷിയും പുഴയും ജലാശയങ്ങളും, ക്ഷീര വ്യവസായങ്ങളമെല്ലാം കണ്ടറിയാനും പഠിക്കാനുമായിട്ടാണ് വെണ്ടല്ലൂർ വി.പി.എ.യു.പി.സ്കൂളിലെ ഹരിതസേന ക്ലബ് പ്രവർത്തകരായ വിദ്യാർത്ഥികൾ ഇന്ന് വെണ്ടല്ലൂർ-പൈങ്കണ്ണൂർ പുഞ്ചപ്പാടങ്ങളിലെത്തി യപ്പോൾ അവരെ വരവേറ്റത് കാർഷിക തൊഴിൽ മേഖലകൾ പോലും കയ്യ ടക്കി വെച്ചിരിക്കുന്ന ബംഗാളിൽ നിന്നടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളാണ്.
കേരളീയരുടെ അന്നത്തിന്റെ കലവറയായ വയലേലകളിൽ നിന്നുപോലും നാട്ടുകാരായ കൃഷി തൊഴിലാളികളുടെ പിൻമാറ്റം, കാർഷിക രംഗത്തെ പ്രയാസങ്ങളും അത് മൂലം ഭാവിതലമുറക്കുണ്ടാക്കിയേക്കാവുന്ന പ്രയാസങ്ങളും അതിനുള്ള പരിഹാരങ്ങളും വിദ്യാർത്ഥികൾ തല മുതിർന്ന കർഷകരുമായി നടത്തിയ ചർച്ചകൾ പ0നാർഹമായി.കാർഷിക മേഖലകൾക്കൊപ്പം തൊഴിലും പോഷണ മൂല്യവും ഗുണമേന്മയും ലക്ഷ്യമാക്കി നടത്തുന്ന “ഫാം “സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കുന്നതിനായി പൈങ്കണ്ണൂർ കന്നുകാലി ഫാം അധികൃതരുമായി വിദ്യാർത്ഥികൾ നടത്തിയ കൂടിക്കാഴ്ചയും അനുഭവങ്ങൾ പങ്കുവെക്കലുമെല്ലാം വിദ്യാർത്ഥികൾക്ക് പുതിയ പാo ഭാഗങ്ങളായി മാറി. ശേഷം ഭാരതപ്പുഴ സന്ദർശനവും പുഴയോര പരിസരവാസികളുമായി വിദ്യാർത്ഥികൾ നടത്തിയ “പുഴ അന്നും: ഇന്നും ” എന്ന വിഷയത്തെ. ആസ്പദമാക്കി സംഘടിപ്പിച്ച ചർച്ചകളെല്ലാം വിദ്യാർത്ഥികൾക്ക് പുഴകളും മലകളുമെല്ലാം പ്രകൃതിക്ക് അനിവാര്യമാണെന്ന ബോധം ഊട്ടിയുറപ്പിക്കുന്നതിന് കാരണമായി.
വയലേകളിലെ രാസവള പ്രയോഗവും തോടും കുളങ്ങളടക്കുള്ള ജലാശയങ്ങളുടെ മലീന കരണവും കാലാഹ രണപ്പെട്ടുകൊണ്ടിരിക്കുന്ന ” പുൽ വർഗ” സസ്യമായ മുളയെ കുറിച്ചും അതിന്റെ ഗുണമേന്മകളെ കുറിച്ചെല്ലാം മുളങ്കാടുകളടക്കമുള്ളവ നേരിൽ കണ്ട് അനുഭവസ്ഥരുടെഅനുഭവ ക്ലാസുകളിൽ നിന്ന് ലഭിച്ച അറിവുകളും നീന്തൽ പ്രാധാന്യവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവൽക്കരണ ക്ലാസും, പരിശീലനവുമെല്ലാം ചേർന്നതോടുകൂടി വിദ്യാർത്ഥികൾക്ക് പ0ന. മുറിയിൽ നിന്നും ലഭിച്ച അറിവുകൾ പ്രകൃതിയിലൂടെ പ്രാവർത്തികമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.
വെണ്ടല്ലർ വി.പി.എ.യു പി സ്കൂളിലെ ഹരിതസേന ക്ലബ്ബ് വിദ്യാർത്ഥികളായ ഷിഫഷറിൻ.എൻ.പി, ഹിബ ഷെറി – കെകെ.കെ, ഷംലീന റിസ്നി. കെ.പി, ഫാത്തിമ ഫിദ .കെ .കെ, ഫാത്തിമ മിന്ന.വി, ആയിഷ ദിയ- വി, സന.യു.പി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകനായ ബാവ കാളിയത്ത് പങ്കെടുത്തു. വെണ്ടല്ലൂർ പൈങ്കണ്ണൂർ, പേർശന്നൂർ ഉൾപ്പെടെയുള്ള അയൽപ്രദേശങ്ങളിലെ വയലുകളുൾപ്പെടെയുള്ള പ്രകൃതി ഭൂപ്രദേശങ്ങളാണ് കുട്ടികൾ പഠനത്തിനായി തിരഞ്ഞെടുത്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here