ഹരിത കേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി:ഭൂഗര്‍ഭ ജല സംരക്ഷണം, ജല സ്രോതസ്സുകളുടെ സംരക്ഷണം, മലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസര ശുചിത്വം, ജൈവ കൃഷി
എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഹരിത കേരളം എന്ന സമഗ്ര സന്തുലിത പരിപാടിയുടെ മലപ്പുറം ജില്ലാതല ഉല്‍ഘാടനം വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭൂഗര്‍ഭ ജലസംരക്ഷണം മഴവെള്ളക്കൊയ്ത്തിലൂടെ എന്ന സന്ദേശത്തിന്‍റെ മാതൃകയായി തൊഴുവാനൂര്‍ ഇ. എം. എസ് സ്മാരക വായനശാലയോടനുബന്ധിച്ച് സ്ഥാപിക്കുന്ന കിണര്‍ റീച്ചാര്‍ജ്ജിംഗ് സംവിധാനത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോട്ടക്കല്‍ എം. എല്‍.എ പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുകയും നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി എം. ഷാഹിന ടീച്ചര്‍ സ്വാഗതം ആശംസിക്കുകയും ശ്രീ: എ.പി. ഉണ്ണിക്കൃഷ്ണന്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്) ശ്രീ: അമിത് മീണഐ.എ.എസ് (ജില്ലാ കളക്ടര്‍) സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ: കെ.വി ഉണ്ണിക്കൃഷ്ണന്‍, ശ്രീ: അബ്ദുന്നാസര്‍, ശ്രീ: സി. രാമകൃഷ്ണന്‍, ശ്രീമതി: സി.കെ റുഫീന, ശ്രീമതി: ഷെഫീന, ശ്രീമതി: ഫാത്തിമ്മക്കുട്ടി, ശ്രീ: ടി.പി അബ്ദുള്‍ ഗഫൂര്‍ (കൗണ്‍സിലര്‍) ശ്രീ: ടി.പി മൊയ്തീന്‍കുട്ടി, ശ്രീ: പറശ്ശേരി അസൈനാര്‍, ശ്രീ: എന്‍. വേണുഗോപാല്‍, ശ്രീ: സലാം വളാഞ്ചേരി, ശ്രീ: സുരേഷ് പാറാത്തൊടി, ശ്രീ: ജയപ്രകാശ്.പി, ശ്രീ: ഫൈസല്‍ തങ്ങള്‍, ശ്രീ: ടി. എം. പത്മകുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും മുനിസിപ്പല്‍ സെക്രട്ടറി ശ്രീ: പി.ഹരിദാസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here