ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പവർ മാതൃകയാകുന്നു
ജീവകാരുണ്യ മേഖലയിലെ പ്രവത്തനമികവിന് അംഗീകാരങ്ങൾ കരസ്ഥമാക്കി ഗ്രീൻപവർ ജൈത്രയാത്ര തുടരുന്നു. നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത കൊളമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടയ്മക്കാണ് മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് വളാഞ്ചേരി നടക്കാവിൽ അസ്പത്രി ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കിയത്.
ജീവകാരുണ്യ മേഖലയിൽ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് കൊളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ പവർ. ഈ കൂട്ടായ്മക്ക് കീഴിൽ ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, സാംസ്കാരിക സമിതി, ലൈബ്രറി, സാംസ്കാരിക കേന്ദ്രം, കൈതാങ്ങ് പദ്ധതി എന്നിവ നടന്ന് വരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാനും, നിർദ്ധരരായവർക്ക് വീട് നിർമ്മിക്കാനും സ്വയം തൊഴിൽ സംരഭങ്ങൾക്കും, ചികിത്സാ ദന സഹായങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓരോ വർഷവും ചെയ്ത് കൊണ്ടിരിക്കുന്നത്.
കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി രോഗികൾക്കാവശ്യമായ വാട്ടർ ബെഡ്, എയർ ബെഡ്, കട്ടിൽ, വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ സൗജന്യമായി നൽകി വരുന്നു. മരണവീടുകളിലേക്കും അവശ്യമായ കസേര, ടാർ പായ, ലൈറ്റ്, മയ്യിത്ത് കട്ടിൽ തുടങ്ങിയ സേവനങ്ങളും ഈ കൂട്ടായ്മക്ക് കീഴിൽ നടത്തുന്നുണ്ട്.
സേവന തൽപരരായ ഒരു പറ്റം യുവാക്കളാണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നത്. അവർക്ക് എല്ലാ സഹായവും നൽകി കൊണ്ട് വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റി വെച്ച് കൊണ്ട് ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെ പ്രവർത്തകരും കൂടെയുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് ഒട്ടനവധി അംഗീകരങ്ങൾ ഇവരെ തേടി എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളിൽ നിന്നും മികച്ച പ്രവർത്തനത്തിന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
തൊഴിലില്ലാത്ത ഒട്ടനവധി യുവതീ യുവാക്കൾക്ക് യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് സ്വയം തൊഴിൽ പരിശീലനം നൽകുകയുമുണ്ടായി.
മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് നടക്കാവിൽ ഹോസ്പിറ്റലിന്റെ ഉപഹാരം പെയിൻ & പാലിയേറ്റീവ് മലപ്പുറം ജില്ലാ സെക്രട്ടറി വിപി സ്വാലിഹിൽ നിന്നും ഗ്രീൻ പവർ സംസ്കാരിക സമിതി സെക്രട്ടറി ഫസൽ നാലകത്ത് ഏറ്റുവാങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here