പ്രളയത്തിൽ വീട് തകർന്ന മൂസയ്ക്ക് ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് & സാംസ്കാരിക സമിതിയുടെ കൈത്താങ്ങ്
വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ മോസ്കോ സ്വദേശി മൂസയുടെ വീട് പ്രളയത്തിൽ പൂർണ്ണമായും തകർന്നിരുന്നു.പ്രായമായ മൂസയും ഭാര്യയും തനിച്ച് താമസിക്കുന്ന വീടാണ് തകർന്നത്.മൂസയുടെ സ്ഥിതിയറിഞ്ഞ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഗ്രീൻ പവറിന്റെ സംഘാടകരുമായി ബന്ധപ്പെടുകയായിരുന്നു. ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഫണ്ട് ഗ്രീൻ പവർ കൈത്താങ്ങ് പദ്ധതിയുടെ ഏഴാം വാർഷിക പരിപാടിയിൽ വെച്ച് എം.എൽ.എക്ക് കൈമാറി.
തുടർന്ന് എം എൽ എയുടെ നേത്യത്വത്തിൽ ഗ്രീൻ പവർ കൈത്താങ്ങ് വളണ്ടിയർമാർ ഞായറാഴ്ച രാവിലെ വീടിന്റെ പുനർനിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. കൈത്താങ്ങ് വളണ്ടിയർമാരായ എം.എം.അബുല്ലൈസ് മാസ്റ്റർ, സി.കെ.സുലൈമാൻ, ഹൈദർ.വി.പി, നവാസ്.കെ.ടി, റഫീഖ്.പി.കെ, ഇസ്ഹാഖ് പരയോടത്ത്, ഫസൽ നാലകത്ത്, ഷൗക്കത്തലി.എ.പി, നിസാർ.പി.ടി, റബീഹ്.പി.ടി, റാഷിദ്.പി.ടി, ഹാരിസ്, നിസാർ പാലക്കൽ, നൂറുൽ ആബിദ് നാലകത്ത് എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here