HomeNewsEnvironmentalമാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു, കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു, കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു

green-school-koodassery-athavanad

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു, കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു

ആതവനാട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻറെ ഭാഗമായി ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കമായി. ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ററാക്ടിവ് പാനൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡണ്ട് കെ ടി ഹാരിസ് അധ്യക്ഷനായി. ജിയുപിഎസ് കൂടശ്ശേരി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. മികച്ച ഗ്രീൻ ഗാർഡ് വിദ്യാർത്ഥിക്കൾക്കും മികച്ച ഗ്രീൻ ഗാർഡ് സ്കൂളിനുമുള്ള അവാർഡും കൈമാറി. ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള ആദരവും 100 ശതമാനം യൂസർഫീ ശേഖരിച്ച വാർഡ് മെമ്പർമാരായ നാസർ പുളിക്കലിനും ടി പി സിനോബിയയെയും ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സുജാത, ആയുർവേദ ഡോക്ടർ ഷാമ്മാ മുഹമ്മദ്, ഹരിതകേരളം മിഷൻ ബ്ലോക്ക് ആർ പി നിമിത തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!