വളാഞ്ചേരി നഗരസഭയിൽ ഗ്രോ ബാഗ് വിതരണോദ്ഘാടനം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ഗ്രോ ബാഗ് വിതരണോദ്ഘാടനം നടത്തി. 2.5 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ. 10 ഗ്രോ ബാഗുകൾ നടീൽ മിശ്രിതം നിറച്ച് തൈകൾ /വിത്തുകൾ ഉൾപ്പെടെയുള്ള യൂണിറ്റുകളായി ആണ് വിതരണം നടത്തുന്നത്. പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട, ഗുണഭോക്തൃ വിഹിതം അടച്ച 500 ഓളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങൽ ആദ്യ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, കൗണ്‍സിലർമാരായ താഹിറ ഇസ്മയിൽ, സുബിത രാജൻ, കർഷകർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here