പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന
അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയിൽ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാൽ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയിൽ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 5000 ദിർഹം പണമായും, റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ രേഖകൾ എന്നിവ കൈയിൽ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവൽ ഏജൻസികൾ. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞവ കൈയിൽ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റിൽ കയറുന്നതിൽ നിന്ന് ഇന്ത്യൻ എയർപോർട്ടുകൾ വിലക്കുകയാണെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ നടപടിക്രമങ്ങൾ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here