അയ്യപ്പസേവാ സമാജത്തിന്റെ സംസ്ഥാന ഗുരുസ്വാമി സംഗമവും അയ്യപ്പ മഹാസംഗമവും കാടാമ്പുഴയിൽ നടന്നു
മാറാക്കര: അയ്യപ്പസേവാ സമാജത്തിന്റെ സംസ്ഥാന ഗുരുസ്വാമി സംഗമവും അയ്യപ്പ മഹാസംഗമവും കാടാമ്പുഴയിൽ നടന്നു. അയ്യപ്പഭക്തരെ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കുക, നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്ര സൗജന്യമാക്കുക, ശബരിമല യുവതീപ്രവേശനത്തിന് എതിരേ നടത്തിയ അയ്യപ്പഭക്തരുടെ പേരിലുള്ള കേസുകൾ പിൻവലിക്കുക, വെർച്വൽ ക്യൂ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഉന്നയിച്ചു.
ഹരിവരാസനം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ ഉദ്ഘാടനംചെയ്തു. സംസ്ഥാനപ്രസിഡന്റ് അക്കീരമൺ കാളിദാസഭട്ടതിരിപ്പാട് അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽസെക്രട്ടറി ഈറോഡ് രാജൻ, എ.ആർ. മോഹനൻ, വി.കെ. വിശ്വനാഥൻ, കെ. ചാരു, കെ.പി. മാധവൻ, മുരളി കൊളങ്ങാട്, വി.കെ. പ്രസാദ്, മനോജ് എമ്പ്രാന്തിരി, ഡോ. കെ.വി. കൃഷ്ണൻ, എൻ.എം. കദംബൻ നമ്പൂതിരിപ്പാട്, നിയുക്ത ശബരിമല മേൽശാന്തി ജയരാമൻനമ്പൂതിരി, മുൻ മേൽശാന്തി സുധീർ നമ്പൂതിരി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽസെക്രട്ടറി മാടാവു മന നാരായണൻ നമ്പൂതിരി പ്രമേയമവതരിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here