HomeNewsObituaryകുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം: എച്ച്. വണ്‍ എന്‍. വണ്‍ പിടിപെട്ട് യുവാവ് മരിച്ചു. തൃക്കണാപുരം കാഞ്ഞിരക്കുറ്റി കോട്ടീരി വേലായുധന്റെ മകന്‍ ബൈജു(39)വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഇതോടെ ഈവര്‍ഷം മലപ്പുറം ജില്ലയില്‍ എച്ച്. വണ്‍ എന്‍. വണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

പനിയെത്തുടര്‍ന്ന് ആദ്യം എടപ്പാളിലെയും പിന്നീട് തൃശ്ശൂരിലെയും സ്വകാര്യ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. എച്ച്. വണ്‍ എന്‍. വണ്‍ ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയെ പ്രത്യേക തീവ്രപരിചരണ വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്​പത്രിയിലേക്കുമാറ്റി. ഇവിടെനിന്ന് ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ബൈജു ഒരുവര്‍ഷംമുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. പദ്മിനിയാണ് മാതാവ്. ഭാര്യ: ബിജി. മകന്‍: അഭിഷേക്. സഹോദരങ്ങള്‍: രാജു, മഞ്ജുഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!