ഹജ്ജിന് തുടക്കം; അറഫ സംഗമം നാളെ
മക്ക: ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടക ലക്ഷങ്ങൾ മക്കയിലെ മിനയിലെത്തി. ഞായറാഴ്ച വൈകിട്ട് മുതൽ മിന ലക്ഷ്യമാക്കി പുറപ്പെട്ട ഇന്ത്യൻ തീർത്ഥാടകരിലെ അവസാന സംഘവും ഇന്ന് പുലർച്ചയോടെ മിനയിൽ എത്തിയിട്ടുണ്ട്. കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിലാണ് ഇന്ത്യൻ ഹാജിമാർക്കുള്ള കൂടാരങ്ങൾ. ബലി കൂപ്പൺ, മെട്രോ ട്രെയിൻ ടിക്കറ്റ്, അറഫ തമ്പിലേക്കുള്ള പ്രവേശന കൂപ്പണുകൾ എന്നിവ ഹാജിമാർക്ക് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സുപ്രധാനമായ അറഫ സംഗമം. ബുധനാഴ്ചയാണ് സൗദിയിൽ ബലിപെരുന്നാൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here