ഹജ്ജ്; ഹാൻഡ് ബാഗേജ് ഭാരവും വലുപ്പവും കൂടരുത്
കൊണ്ടോട്ടി : ഹജ്ജ് തീർഥാടകർ ഹാൻഡ് ബാഗേജിന്റെ ഭാരവും വലുപ്പവും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഹാൻഡ് ബാഗേജിനു പരമാവധി അനുവദിച്ചിട്ടുള്ള ഭാരം ഏഴുകിലോഗ്രാമും വലുപ്പം 55 സെന്റീമീറ്റർ നീളവും 40 സെന്റീമീറ്റർ വീതിയുമാണ്. ഭാരവും വലുപ്പവും കൂടിയ ഹാൻഡ്ബാഗുകൾ അനുവദിക്കില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, ഒരു ജോഡി സാധാരണ വസ്ത്രം, രണ്ടു ജോഡി ഇഹ്റാം വസ്ത്രം, ചെരിപ്പ്, നിസ്‌കരിക്കാനുള്ള ചെറിയ മുസ്വല്ല, കേടാവത്ത തരത്തിലുള്ള കുറഞ്ഞ അളവ് ഡ്രൈ ഫ്രൂട്ട്സ്, ഹജ്ജ് ഗൈഡ്, മൊബൈൽ ചാർജർ/പവർ ബാങ്ക് മുതലായവ മാത്രമേ ഹാൻഡ് ബാഗേജിൽ കരുതാവൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here