HomeNewsCrimeHans worth INR 7.5 lakhs seized at Kuttippuram railway station

Hans worth INR 7.5 lakhs seized at Kuttippuram railway station

crime-banner

Hans worth INR 7.5 lakhs seized at Kuttippuram railway station

റെയില്‍വെ സ്റ്റേഷനില്‍നിന്ന് 30,000 പാക്കറ്റ് ഹാന്‍സ് പോലീസ് പിടികൂടി. വിപണിയില്‍ ഇപ്പോള്‍ ഇതിന് അഞ്ചുലക്ഷത്തോളം രൂപ വിലവരും. പോലീസ് സാന്നിധ്യം മനസ്സിലായതിനാല്‍ സാധനം കൈപ്പറ്റാനെത്തിയവര്‍ ഓടിരക്ഷപ്പെട്ടു. വളാഞ്ചേരി സി.ഐ എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാന്‍സ് പിടികൂടിയത്.

ഞായറാഴ്ച രാവിലെ 11.15ഓടെ ഏറനാട് എക്‌സ്പ്രസ്സിലാണ് ഹാന്‍സ് കുറ്റിപ്പുറത്തെത്തിച്ചത്. നാഗര്‍കോവിലില്‍നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ഏറനാട് എക്‌സ്പ്രസ്. 3,000 പാക്കറ്റുകള്‍ അടങ്ങിയ 10 ചാക്കുകളിലായാണ് ഹാന്‍സ് പാക്ക് ചെയ്തിരുന്നത്. തീവണ്ടിയിലെ പാര്‍സല്‍ ബോഗിയിലാണ് ചാക്കുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. നാഗര്‍കോവിലില്‍നിന്നും കുറ്റിപ്പുറം സ്വദേശിയായ ഒരാളുടെ പേരില്‍ ബുക്കുചെയ്താണ് പാര്‍സല്‍ അയച്ചിട്ടുള്ളതെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Summary: INR 7.5 lakhs worth Hans was seized by Valanchery CI AM Sidheeq at Kuttippuram railway station on Sunday morning. This banned drug was brought to Kuttippuram via Ernad Express.

Image & News courtesy: Mathrubhumi


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!