ബാവപ്പടി ഹറമൈൻ ട്രസ്റ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അംഗീകാരം
കുളമംഗലം: വളാഞ്ചേരി ബാവപ്പടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരം. ഈ വർഷത്തെ വളാഞ്ചേരി ഫെഡറൽ ബാങ്കിന്റെ ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിറ്റിന്. കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകാൻ ഈ ട്രസ്റ്റിന് സാധിച്ചതിനാണ് ഈ അംഗീകാരം തേടിയെത്തിയത്.
വളാഞ്ചേരിയുടെ സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ട്രസ്റ്റും അതിന്റെ പ്രവർത്തകരും ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ ലക്ഷ ക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തിയ ട്രസ്റ്റ് ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ സർവ്വരിലേക്കും ഇതിന്റെ സഹായം എത്തുന്ന രീതിയിൽ ഉളള പ്രവർത്തനങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇതിനാൽ എവരുടേയും പ്രശംസ പിടിച്ചു പറ്റി മുന്നോട്ട് പോകാൻ ഈ ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് മെമ്പർ നൌഷാദ് ഉപഹാരം ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖാ മാനേജറിൽ നിന്നും കൈപറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here