HomeNewsAgricultureഹരിത ഗ്രാമം കൊടുമുടി പദ്ധതിക്ക്‌ തുടക്കമായി

ഹരിത ഗ്രാമം കൊടുമുടി പദ്ധതിക്ക്‌ തുടക്കമായി

haritha-gramam-kodumudi

ഹരിത ഗ്രാമം കൊടുമുടി പദ്ധതിക്ക്‌ തുടക്കമായി

ഇരിമ്പിളിയം: കൊടുമുടി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ ഇരുന്നൂറിലധികം വീടുകളിൽ ജൈവ പച്ചക്കറി തോട്ടം തുടങ്ങുന്നതിന്റെ ഭാഗമായുള്ള വിത്ത് വിതരണത്തിന്റെ ഉൽഘാടന കർമ്മം കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കൊടുമുടി പാടശേഖര സമിതി മുൻ ചെയർമാനായിരുന്ന പി മരക്കാറിന് വിത്തുകൾ നൽകി കൊണ്ട് നിർവഹിച്ചു. പ്രദേശത്തെ പ്രമുഖ കർഷകനിലൊരാളായ പിസി കോയണിയുടെ വീട്ടുവളപ്പിൽ എം എൽ എ വിത്തുപാകി കൃഷിയുടെ ആരംഭ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽകുന്നതിനാൽ വിത്ത് വിതരണവും പദ്ധതി ഉദ്ഘാടനവും പൂർണമായും ലോക്ക്ഡൗൺ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംഘടിപ്പിച്ചത്. യൂത്ത്ലീഗ് മേഖലാ പ്രസിഡന്റ് പി കുഞ്ഞഹമ്മദ് സെക്രട്ടറി ഷിബിൽ ടിപി ട്രഷറർ പിസി അബൂതാഹിർ എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!